
ഇന്ത്യന്‍ ജനാധിപത്യത്തിന് തകര്‍ച്ച സംഭവിച്ചിട്ടില്ലെന്നും തകരുന്നത് കോണ്‍ഗ്രസാണന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിക്ക് മോദിയോടുള്ള വെറുപ്പ് രാജ്യത്തോടുള്ള വെറുപ്പായി മാറുകയാണന്നും അവര്‍ ആഞ്ഞടിച്ചു. രാഹുല്‍ ഗാന്ധി മാപ്പ് പറയണം. യു.കെയില്‍ വെച്ച് രാഹുല്‍ നടത്തിയ പ്രസംഗത്തിന്‍റെ ചുവട് പിടിച്ചായിരുന്നു കേന്ദ്ര മന്ത്രിയുടെ ആരോപണം.
ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണന്നും രാജ്യത്തെ മറ്റ് സംവിധാനങ്ങളും പ്രശ്നത്തിലാണന്നുമായിരുന്നു രാഹുല്‍ പ്രസംഗിച്ചത്. ഇതിനെതിരെ ബി.ജെ.പി നേതൃത്വം രംഗത്തെത്തി. ഇന്ത്യയെ വിദേശ മണ്ണില്‍ താഴ്ത്തിക്കെട്ടി. മോദിയുടെ രാഷ്ട്രീയ നീക്കങ്ങളെ വിദേശത്ത് വെച്ച് വിമര്‍ശിച്ചു. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കാലത്തേത് പോലെ വിദേശ ഇടപെടല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇല്ലാത്തതില്‍ രാഹുല്‍ ഗാന്ധി വിലപിക്കുകയാണന്നും സമൃതി ഇറാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗത്തിന്‍റെ അടിത്തറ മുഴുവന്‍ നുണകളായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ സര്‍വകലാശാലകളില്‍ പ്രസംഗിക്കാന്‍ കഴിയാത്തത് കൊണ്ടാണ് രാഹുല്‍ ഗാന്ധി ജനാധിപത്യത്തിന്‍റെ അവസാനമാണന്ന് പറയുന്നത്. എന്തിനാണ് ജമ്മു കശ്മീരില്‍ ഇന്ത്യയില്‍ എല്ലാം നന്നായി പോകുന്നു എന്ന് പ്രസംഗിച്ചതെന്നും അവര്‍ ചോദിച്ചു.