രാഹുല്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് കിരണ്‍ റിജിജു; മാപ്പു പറയണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് ബിജെപി

kiren rijiju -rahul
SHARE

വിദേശത്ത് ഇന്ത്യയുടെ പാര്‍ലമെന്‍റിനെ അവഹേളിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. അദാനി വിവാദം പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ഭരണപ്രതിപക്ഷ ഏറ്റുമുട്ടലില്‍ പാര്‍ലമെന്‍റ് തുടര്‍ച്ചയായ നാലാം ദിവസവും തടസപ്പെട്ടു. 

ലണ്ടന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി. വിേദശത്ത് ഇന്ത്യയുടെ പാര്‍ലമെന്‍റിനെ അവഹേളിച്ച രാഹുല്‍ എംപി എന്ന നിലയിലെ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് കിരണ്‍ റിജിജു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് ഇന്ത്യയെ അപമാനിച്ചിട്ടില്ല. മുന്‍ സര്‍ക്കാരുകളുടെ അഴിമതിയെക്കുറിച്ചാണ് മോദി പറഞ്ഞതെന്നും കോണ്‍ഗ്രസ്് ആരോപണം തള്ളി റിജിജു മറുപടി നല്‍കി. 

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രാഹുലിന്‍റെ പ്രതിച്ഛായ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാഹുലിന്‍റെ പ്രസംഗത്തിന്മേല്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. രാവിലെ പ്രതിപക്ഷനേതാക്കള്‍ യോഗം ചേര്‍ന്നു. മുതിര്‍ന്നമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഇരുസഭകളും ചേര്‍ന്ന് മിനിറ്റുകള്‍ക്കകം ബഹളം മൂലം നിര്‍ത്തിവച്ചു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. സഭ തടസപ്പെടുത്തരുതെന്ന് ഇരുപക്ഷത്തോടും ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു.

Union Law Minister Kiren Rijiju says Congress leader Rahul Gandhi violated oath by insulting India's Parliament abroad

MORE IN INDIA
SHOW MORE