മുന്നറിയിപ്പ് മറികടന്നു; വെടിവയ്ക്കല്‍ പരിശീലന സ്ഥലത്തേക്ക് കടന്നയാള്‍ക്ക് ദാരുണാന്ത്യം

teestafirerange-15
ചിത്രം: Ananda Bazar
SHARE

ടീസ്റ്റ ഫയറിങ് മേഖലയില്‍ മുന്നറിയിപ്പ് വകവയ്ക്കാതെ പ്രവേശിച്ചയാള്‍ക്ക് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ ജല്‍പായ്ഗുരിയിലാണ് സംഭവം. തിലക് ബഹാദുര്‍ റായെന്നയാളാണ് മരിച്ചത്. പരിശീലനം നടക്കുന്നതിനാല്‍ പ്രദേശത്തേക്ക് കടക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. 

നിരോധിത മേഖലയിലേക്ക് തിലക് കയറിയ സമയം വെടിവയ്പ്പ് പരിശീലനം നടക്കുകയായിരുന്നുവെന്നും തിലക് നിന്നതിന് സമീപം പീരങ്കി പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ദുഖകരമായ സംഭവമാണ് ഉണ്ടായതെന്നും സൈന്യത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ തിലകിന്റെ കുടുംബം ഇതുവരേക്കും പരാതി നല്‍കിയിട്ടില്ല. വെടിവയ്ക്കല്‍ പരിശീലനം നടക്കുന്ന ദിവസങ്ങളില്‍ പ്രാദേശിക ഭരണകൂടത്തെയും പൊലീസിനെയും വിവരറിയിച്ചിരുന്നുവെന്നും ക്ലിയറന്‍സ് ലഭിച്ചിരുന്നുവെന്നുമാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 

50-year-old man dies after entering Teesta Firing Range

MORE IN INDIA
SHOW MORE