'യൂസ്‌ലെസ്; ഞങ്ങള്‍ അധികാരത്തില്‍ വരട്ടെ’; കര്‍ണാടക ഡിജിപിയെ വിരട്ടി ഡി.കെ

dkondgp-15
SHARE

പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതില്‍ കര്‍ണാടക ഡി.ജി.പി  പ്രവീണ്‍ സൂദിനെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍.  ബി.ജെ.പിയെ സംരക്ഷിക്കുന്ന ഡി.ജി.പി കഴിവുകെട്ടവനാണെന്നും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും, തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡി.ജി.പിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളെ തിരഞ്ഞ് പിടിച്ച് ഡി.ജി.പി കേസെടുക്കുകയാണെന്നും 25 കേസെങ്കിലും കുറഞ്ഞത് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അധികാരത്തിലെത്തിയാല്‍ പ്രവീണ്‍സൂദിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശിവകുമാര്‍ മുന്നറിയിപ്പ് നല്‍കി. 

224 അംഗ കര്‍ണാടക നിയമസഭയിലേക്ക് മേയ് മാസത്തിന് മുന്‍പ് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 150 സീറ്റുകളില്‍ വിജയിച്ച് അധികാരത്തില്‍ മടങ്ങിവരികയെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 93 സ്ഥാനാര്‍ഥികളെ ജനതാദള്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇതുവരേക്കും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

Karnataka congress chief DK Sivakumar warns DGP

MORE IN INDIA
SHOW MORE