ഇഷ്ടികച്ചൂളയില്‍ കിടന്നുറങ്ങി; 5 തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചനിലയില്‍

chhatisgrhjaccide-15
ചിത്രം: NDTV
SHARE

ഛത്തിസ്ഗഡിലെ ഇഷ്ടികച്ചൂളയില്‍ കിടന്നുറങ്ങിയ അഞ്ച് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്വാസമുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മഹാസാമുണ്ട് ജില്ലക്കാരാണ് മരിച്ച അഞ്ചുപേരും. കട്ടചുടുന്ന തീയുടെ പുകയേറ്റാണ് മരണമെന്നും പുക ശ്വസിച്ച ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചൂളയിലാണ് അപകടമുണ്ടായതെന്നും ചുട്ടുവച്ച കട്ടകളുടെ പുറത്ത് കിടന്ന് ഉറങ്ങിയവരാണ് മരിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

Five die due to suffocation at brick kiln in Chhattisgarh

MORE IN INDIA
SHOW MORE