ബിജെപിക്കെതിരെ കോൺഗ്രസ് ഇതര പാർട്ടികളുടെ പടയൊരുക്കം; മമതയും അഖിലേഷും ചർച്ച നടത്തും

mamata-15
SHARE

ബിജെപിക്കെതിരെ കോൺഗ്രസ് ഇതര പാർട്ടികളുടെ കൂട്ടായ്മനീക്കം ശക്തമാകുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വെള്ളിയാഴ്ച കൊൽക്കത്തയിൽ ചർച്ച നടത്തും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും കോൺഗ്രസ് ഇതര പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാൻ ഒരുങ്ങുകയാണ്. 

2024 ലോക്സഭാ തിരഞ്ഞെടുപ്പും അതിന് മുൻപുള്ള നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകളും മുൻനിർത്തി രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ സജീവമാകുകയാണ്. പ്രധാനപ്രതിപക്ഷപ്പാർട്ടിയായ കോൺഗ്രസിനെ ഒഴിവാക്കി സഖ്യമുണ്ടാക്കാനുള്ള ശ്രമവുമുണ്ട്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി കൊൽക്കത്തയിലെത്തുന്ന അഖിലേഷ് യാദവ് മമത ബാനർജിയുമായി ചർച്ച നടത്തും. ബംഗാളിൽ തനിച്ച് മൽസരിക്കുമെന്ന് മമത പ്രഖ്യാപിച്ചിട്ടുണ്ട്. യുപി തിരഞ്ഞെടുപ്പിൽ മമത അഖിലേഷിനായി പ്രചാരണം നടത്തിയിരുന്നു. ആം ആദ്മി പാർട്ടി കൺവീനർ കൂടിയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാൻ ആലോചിക്കുന്നുണ്ട്. കോൺഗ്രസിനെ ക്ഷണിച്ചേക്കില്ല. ബിആർഎസുമായി ചേർന്നാണ് എഎപി പാർലമെൻറിൽ ഉൾപ്പെടെ പ്രതിഷേധിക്കുന്നത്. അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് ഉന്നയിച്ച് ടിഎംസിയും ബിആർസും ആംആദ്മി പാർട്ടിയും ഒന്നിച്ചുനീങ്ങിയേക്കും. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആം ആദ്മി പാർട്ടി താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. എഎപി പാർലമെൻറിൽ ഉൾപ്പെടെ പ്രതിഷേധിക്കുന്നത്. അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് ഉന്നയിച്ച് ടിഎംസിയും ബിആർസും ആംആദ്മി പാർട്ടിയും ഒന്നിച്ചുനീങ്ങിയേക്കും. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആം ആദ്മി പാർട്ടി താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. 

Opposition Alliance: Akhilesh to meet Mamata

MORE IN INDIA
SHOW MORE