അമ്മയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ക്ലോസറ്റില്‍ സൂക്ഷിച്ചു; മകള്‍ കസ്റ്റഡിയില്‍

mumbaimurder-15
ചിത്രം: Instagram, Mumbai Police
SHARE

53കാരിയുടെ മൃതദേഹം സ്വന്തം വീടിനുള്ളില്‍ പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ 21കാരിയായ മകളെ പൊലീസ് ചോദ്യം ചെയ്യുന്നു. മുംബൈയിലെ ലാല്‍ഭൗഗിലാണ് സംഭവം. യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഴുകിത്തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായി പൊലീസ് വ്യക്തമാക്കി. 

കലാചൗക്കിയിലെ പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് പരാതി ലഭിച്ചതെന്ന് ഡിസിപി പര്‍വിന്‍ മുണ്ടെ പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തി തിരച്ചില്‍ നടത്തിയതോടെയാണ് മുകളിലെ നിലയില്‍ പ്ലാസ്റ്റിക് ബാഗിലാക്കി ക്ലോസറ്റില്‍ സൂക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. സംശയം തോന്നിയ പൊലീസ് 21കാരിയായ മകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ സ്ത്രീ എങ്ങനെ കൊല്ലപ്പെട്ടുവെന്നും മരണകാരണവും അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു.

ഡല്‍ഹിയെ നടുക്കിയ ശ്രദ്ധ വാക്കറുടെ കൊലപാതക കേസ് പുറത്ത് വന്നതിന് പിന്നാലെ, കൊലപാതകക്കേസുകളില്‍ മൃതദേഹവും അവശിഷ്ടങ്ങളും വീടിനുള്ളില്‍ തന്നെ സൂക്ഷിക്കുന്ന കേസുകള്‍ അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

Mumbai woman's body found in plastic bag, was locked in closet for months

MORE IN BREAKING NEWS
SHOW MORE