
ഓടുന്ന കാറില്‍ നിന്നും കറന്‍സി നോട്ടുകൾ എറിയുന്ന യുവാവിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. വെബ്സീരിസ് ഫർസിയിലെ രംഗം യുവാക്കൾ പുനരാവിഷ്കരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
നോട്ടുകൾ എറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും എസിപി വികാസ് കൗശിക് അറിയിച്ചു.
കഴിഞ്ഞ ജനുവരിയിലും ഇത്തരത്തിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ബെംഗളൂരുവിൽ മേൽപ്പാലത്തിന് മുകളിൽ നിന്ന് നോട്ടുക്കെട്ടുകൾ എറിയുന്ന വിഡിയോയായിരുന്നു പ്രചരിച്ചത്.
Man throws currency notes on road to recreate Farzi Scene