നാട് കാത്തിരുന്നു, രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു

borewell-14
SHARE

മഹാരാഷ്ട്രയിലെ അഹമ്മദ്ന​ഗറിൽ 15 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു. ഒമ്പത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കാളവണ്ടിയിൽ നിന്നും താഴേക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ്, ദേശീയ ദുരന്ത നിവാരണ വിഭാഗം, പൊലീസ് എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കുട്ടിക്ക് വൈദ്യസഹായം ഉറപ്പാക്കാൻ മെഡിക്കൽ ടീമും എത്തിയിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കുട്ടിയെ പുറത്തെടുത്തത്. ശ്വാസതടസ്സമാകാം മരണകാരണമെന്നാണ് നി​ഗമനം. 

Boy falls into 15 feet deep borewell, Dies

MORE IN INDIA
SHOW MORE