'അച്ഛനെ ഭയന്ന് കട്ടിലിനടിയിൽ ഒളിച്ചിട്ടുണ്ട്'; ലൈംഗികമായി ചൂഷണം ചെയ്തു; സ്വാതി മലിവാൾ

swati-maliwal
SHARE

ചെറിയ കുട്ടിയായിരുന്നപ്പോൾ അച്ഛൻ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ. അച്ഛനെ ഭയന്ന് കട്ടിലിനടിയിൽ ഒളിച്ചിരുന്നിട്ടുണ്ടെന്നും തലമുടിയിൽ പിടിച്ച് ചുമരിൽ ഇടിക്കുമായിരുന്നുവെന്നും സ്വാതി തുറന്ന് പറയുന്നു. നാലാം ക്ലാസിൽ പഠിക്കുന്നത് വരെ താൻ അച്ഛനൊപ്പമാണ് താമസിച്ചിരുന്നതെന്നും പല തവണ അച്ഛനിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. 

അച്ഛൻ വീട്ടിൽ വരുമ്പോൾ ഒളിച്ചിരുന്നാണ് രക്ഷപെട്ടിട്ടുള്ളത്. മർദനത്തിൽ തല പൊട്ടി രക്തം വന്നിട്ടുണ്ട്. 'ഒരു വ്യക്തി ഒരുപാട് ക്രൂരതകൾ അനുഭവിക്കുമ്പോൾ മാത്രമേ മറ്റുള്ളവരുടെ വേദന അവർ മനസ്സിലാക്കുകയുള്ളൂ. അത് മുഴുവൻ സിസ്റ്റത്തെയും ഇളക്കിമറിക്കാൻ കഴിയുന്ന ഒരു അഗ്നിയെ ഉണർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു'.  

കുട്ടിക്കാലത്ത് തന്നെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നടിയും ദേശീയ വനിതാ കമ്മിഷൻ (എൻ‌സി‌ഡബ്ല്യു) അംഗവുമായ ഖുശ്ബുവിന്റെ തുറന്നുപറച്ചില്‍ വലിയ വിവാദമായിരുന്നു. 

Was sexually abused by father in childhood; reveals Swati Maliwal

MORE IN INDIA
SHOW MORE