ബിജെപി കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി; പിന്നാലെ ഇന്ന് അമിത് ഷാ കേരളത്തിൽ

amit shah
SHARE

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. ഉച്ചതിരിഞ്ഞ് തൃശൂരിലാണ് പരിപാടികൾ. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് നെടുമ്പാശ്ശേരിയിൽ അമിത് ഷാ വിമാനമിറങ്ങുക. ഹെലികോപ്റ്ററിൽ തൃശ്ശൂരിൽ എത്തും. ശക്തൻ തമ്പുരാൻറെ സ്മൃതി പുഷ്പാർച്ചനയാണ് ആദ്യ പരിപാടി. ഇതിനുശേഷം പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. വടക്കുംനാഥ ക്ഷേത്രദർശനമാണ് അടുത്ത പരിപാടി. തേക്കിൻക്കാട് മൈതാനത്ത് പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ത്രിപുരയിലേക്ക് പോകേണ്ടതിനാൽ തൃശ്ശൂരിലെ പരിപാടി മാറ്റിവെക്കുകയായിരുന്നു. 

കേരളം ബിജെപി പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ കേരളത്തിൽ വരുന്നത്. പൊതുസമ്മേളനത്തിനുശേഷം ഡൽഹിയിലേക്ക് മടങ്ങും. 

Union Home Minister Amit Shah in Kerala today

MORE IN INDIA
SHOW MORE