സാഹിത്യ അക്കാദമിയിലെ സംഘപരിവാര്‍ സാന്നിധ്യം ദുസൂചന: സച്ചിദാനന്ദന്‍

academyreaction 02
SHARE

കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭരണനേതൃത്വത്തിലേയ്ക്ക് വലതുപക്ഷനിലപാടുള്ള വ്യക്തിവരുന്നത് ദുസൂചനയാണെന്ന് കവി സച്ചിദാനന്ദന്‍. സി രാധാകൃഷ്ണന്‍റെ പരാജയം സങ്കടകരമാണെന്ന് സച്ചിദാനന്ദന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിച്ചുവെന്ന് കവി പ്രഭാ വര്‍മയും മനോരമ ന്യൂസിനോട് പ്രതികരിച്ചു. 

കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്‍റായി മാധവ് കൗശിക് തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അക്കാദമി മുന്‍ഭാരവാഹികള്‍ കൂടിയായ സച്ചിദാനന്ദനും പ്രഭാ വര്‍മയും പറഞ്ഞു. കൗശിക് പ്രസിഡന്‍റ് ആകാന്‍ യോഗ്യനാണെന്ന് സച്ചിദാനന്ദന്‍ മനോരമ ന്യൂസിനോട്. സി രാധാകൃഷ്ണന്‍റെ വിജയം ആഗ്രഹിച്ചിരുന്നു. അക്കാദമിയില്‍ സ്വന്തം പ്രതിനിധികളെ എത്തിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. വലതുപക്ഷ നിലപാടുള്ള വ്യക്തി വൈസ് പ്രസിഡന്‍റ് ആയത് ദുസൂചനയാണ്. 

സാഹിത്യ അക്കാദമിയുടെ ഭരണഘടനയില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ സമര്‍ദം ചെലുത്തിവരുകയായിരുന്നുവെന്ന് പ്രഭാ വര്‍മ. തിരഞ്ഞെടുപ്പിന് പകരം നാമനിര്‍േദശം ചെയ്യുന്ന രീതി കൊണ്ടുവരാനാണ് നീക്കം. മതനിരപേക്ഷവോട്ടുകള്‍ ഭിന്നിച്ചതാണ് സി രാധാകൃഷ്ണന്‍റെ തോല്‍വിക്ക് കാരണമെന്ന് പ്രഭാ വര്‍മ പറഞ്ഞു. ഭരണസമിതിയിലെ ഭൂരിപക്ഷം പരിഗണിക്കുമ്പോള്‍ അക്കാദമിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സാഹചര്യം നിലവില്ലെന്ന് എഴുത്തുകാര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. 

Poet Satchidanand says that it is a bad omen for a right-wing person to become the head of Kendra Sahitya Akademi

MORE IN INDIA
SHOW MORE