ബെംഗളുരു–മൈസൂര്‍ പത്തുവരിപാത; പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

highway
SHARE

സഞ്ചാരവേഗം മൂന്നിരട്ടി  വര്‍ധിപ്പിക്കുന്ന എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനം വൻ ആഘോഷമാക്കി  കര്‍ണാടകയില്‍ ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു കടന്നു. ബെംഗളൂരു–മൈസൂരു പത്തുവരി ഗ്രീന്‍ഫീല്‍ഡ് എക്സ്പ്രസ് ഹൈവേ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിച്ചു. ബെംഗളൂരു –മൈസൂരു യാത്രാസമയം 70 മിനിറ്റായി ചുരുങ്ങിയതോടെ മലബാറിലേക്ക് പുതിയ വികസനവാതില്‍ കൂടിയാണു പുതിയ പാതയിലൂടെ തുറക്കുന്നത്.

പത്തുവരി പാത. പ്രധാന നഗരങ്ങളെല്ലാം ബൈപ്പാസ് റോഡുകളിലൂടെ മറികടക്കുന്നു. എന്‍ജിനിയറിങ് വിസ്മയങ്ങളായ പാലങ്ങളും അടിപ്പാതകളും. ദക്ഷിണേന്ത്യയിലെ പുതിയ ഗതാഗത സംസ്കാരത്തിലേക്കുള്ള ഡ്രൈവ് ഇതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്. ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂര്‍, മണ്ഡ്യ, ശ്രീരംഗപട്ടണ നഗരങ്ങളിലൂടെ ഇഴഞ്ഞുനീങ്ങിയുന്ന ബെംഗളുരു–മൈസൂര്‍ യാത്ര ഇനി കേവലം എഴുപത് മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കാനാവുമെന്നാണ് സിഗ്നൽ ഇല്ലാത്തഎക്സ്പ്രസ് വേയുടെ പ്രത്യേക.

തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ഒരുലക്ഷം പേരെ അണിനിരത്തി വമ്പന്‍ ആഘോഷത്തോടെയായിരുന്നു ഉദ്ഘാടനം. വികസനം വോട്ടാക്കിമാറ്റി ഓള്‍ഡ് മൈസുരു മേഖലയില്‍ സ്വാധീനമുറപ്പിക്കാനാണു ബി.ജെ.പി ശ്രമം. ഇതിന്റെ ഭാഗമായി മണ്ഡ്യ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് മുതല്‍–നന്ദി തിയേറ്റര്‍ സര്‍ക്കിള്‍ വരെ രണ്ടുകിലോമീറ്റര്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു. രണ്ടുമാസത്തിനിടെ ഏഴാം തവണയാണു പ്രധാനമന്ത്രി കര്‍ണാടകയില്‍ എത്തുന്നത്.

എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനു പുറമെ മൈസുരു കുശാല്‍ നഗര്‍ സംസ്ഥാന പാത ദേശീയപാതയായി വികസിപ്പിക്കുന്നതിന്റെ നിര്‍മാണം, ധര്‍വാഡിലെ ഐ.ഐ.ടി. ക്യാംപസ്, ഹുബ്ബള്ളിയില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ റയില്‍വേ പ്ലാറ്റ് ഫോം എന്നിവ അടക്കം 16000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 

Inauguration of express highway was celebrated by BJP in Karnataka

MORE IN INDIA
SHOW MORE