
ബിജെപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. രാജ്യത്തിന്‍റെ നാനാത്വത്തിന് ഭീഷണിയുയര്‍ത്തുന്ന ബി.ജെ.പിയുടെ നയങ്ങളെയാണ് സ്റ്റാലിന്‍ കുറ്റപ്പെടുത്തിയത്. നിരവധി ഭാഷകളും വിശ്വാസങ്ങളും സംസ്കാരവും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതിനെയൊക്കെ ഏകീകരിക്കുക എന്ന കേന്ദ്ര നയം അനീതിയാണന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. തമിഴ് നാട് ഗവര്‍ണര്‍ ആര്‍. എന്‍ രവിയെയും അദ്ദഹം വിമര്‍ശിച്ചു. ഓണ്‍ലൈന്‍ റമ്മി ഗയിം നിരോധിക്കണമെന്നും നീറ്റ് പരീക്ഷയില്‍ തമിഴ് നാടിന് പ്രത്യേക പരിഗണന നല്‍കണമെന്നതുള്‍പ്പെടെയുള്ള ബില്ലുകള്‍ ഇതുവരെ അദ്ദേഹം പരിഗണിച്ചിട്ടില്ലന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. മുസ്ലിം ലീഗിന്‍റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. അദ്ദേഹത്തിന്‍റ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിക്ക് മുസ്ലിം ലീഗുമായുണ്ടായിരുന്ന ബന്ധവും അദ്ദേഹം അനുസ്മരിച്ചു. സാമൂഹ്യ നീതിക്കും, സാഹോദര്യത്തിനും, സമത്വത്തിനും മാത്രമേ ഇന്ത്യയെ സംരക്ഷിക്കാന്‍ സാധിക്കൂ. ഇന്ത്യയെ ഒറ്റ വിശ്വാസം, ഒറ്റ ഭാഷ, ഒറ്റ ഇലക്ഷന്‍, ഒറ്റ ഭക്ഷണം എന്നിങ്ങനെയുള്ളവയിലേക്ക് മാറ്റണം എന്നാഗ്രഹിക്കുന്നവര്‍ സാമൂഹിക നീതിയ്ക്ക് എതിരാണന്നും അദ്ദേഹം. നീറ്റ് പരീക്ഷയുടെയും, റമ്മിയുടെയും കാര്യത്തില്‍ തീരുമാനമാക്കാത്തവര്‍ ന്യൂനപക്ഷത്തിനും കര്‍ഷകര്‍ക്കും എതിരെയുള്ള നിയമങ്ങള്‍ എളുപ്പം നടപ്പാക്കുകയും ചെയ്തുവെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി