
വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെതുടര്‍ന്ന് മലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് യുവാവും പെണ്‍കുട്ടിയും. മുംബൈയിലെ സാമന്ത നഗര്‍ ഭാഗത്താണ് സംഭവം. ഇരുവരും അയല്‍ക്കാരണെന്നും പൊലീസ് പറയുന്നു. മരിച്ചത് ഇരുപത്തൊന്നുകാരനായ ആകാശ് ജാതേയും, അയാളുമായി പ്രണയത്തിലായിരുന്ന പതിനാറുകാരിയായ വിദ്യാര്‍ഥിനിയുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൂലിപ്പണി ചെയ്യുന്നയാളാണ് ആകാശ്. വിവാഹം ചെയ്യണമെന്ന ഇരുവരുടെയും ആഗ്രഹം കുടുംബങ്ങള്‍ എതിര്‍ത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. ഇന്നലെ ഉച്ചയ്ക്കാണ് രണ്ട് പേരുടെ ശരീരം സാമന്ത നഗര്‍ ഭാഗത്ത് കണ്ടെത്തിയതായി പൊലീസ് അറിയുന്നത്. മൃതദേഹം കണ്ടെത്തി, സഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തിന് തലേ രാത്രി പെണ്‍കുട്ടി സ്വന്തം വീട്ടിലായിരുന്നു. എന്നാല്‍ വെളുപ്പിനെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തട്ടിക്കൊണ്ട് പോയി എന്നായിരുന്നു കുടുംബത്തിന്‍റെ വാദം. അതേസമയം, താന്‍ പോവുകയാണന്നും മടങ്ങി വരില്ലന്നും പറഞ്ഞ് വീട്ടുകാര്‍ക്ക് യുവാവ് സന്ദേശമയച്ചതായും പൊലീസ് കണ്ടെത്തി.