വീടിന്റെ ടെറസിൽ ബോംബ് നിർമ്മാണം, പൊട്ടിത്തെറി; ​ഗുണ്ടാനേതാവിന്റെ ഇരുകൈകളും അറ്റു

bomb-04
SHARE

ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം. ചെന്നൈയിലെ ​ഗുണ്ടാനേതാവും നിരവധി കേസുകളിൽ പ്രതിയുമായ ഒട്ടേരി കാർത്തിക്കിന് ​ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ രണ്ട് കൈകളും അറ്റുപോയി. കാലുകൾക്കും ​ഗുരുതര പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

കൈകളിലുണ്ടായ മുറിവിന്റെ കാഠിന്യം മൂലമാണ് മുറിച്ചുമാറ്റേണ്ടി വന്നത്. 

പുഴൽ ജയിലിൽ കഴിയുമ്പോൾ പരിചയത്തിലായ വിജയകുമാറുമായി ചേർന്ന് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനം. രണ്ട് ദിവസം മുമ്പ് നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേനയാണ് ഇയാൾ സ്ഥലത്ത് എത്തിയത്. വീടിന്റെ ടെറസിൽ വെച്ചായിരുന്നു ബോംബ് നിർമ്മാണം. 

ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് നിർമ്മിച്ചതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണവും വ്യാപിപ്പിച്ചു. 

chennai gangster cause severe injury while making bomb

MORE IN INDIA
SHOW MORE