റെയിൽവേ ട്രാക്കിൽ നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം

New Project (8)
SHARE

ഊട്ടി മേട്ടുപ്പാളയം റെയിൽവേ ട്രാക്കിൽ നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം. കുനൂരിന് സമീപം ഒരു മണിക്കൂറിലധികമാണ് ട്രാക്കിലും സ്റ്റേഷന് മുന്നിലുമായി ആനക്കൂട്ടമുണ്ടായിരുന്നത്. വിനോദ സഞ്ചാരികളുമായുള്ള ട്രെയിൻ യാത്ര മൂന്ന് തവണ തടസപ്പെട്ടു.

ട്രാക്കിൽ കുറച്ച് നേരം നിലയുറപ്പിച്ച ശേഷം പിന്നീട് കാട്ടാനക്കൂട്ടം  പാത മുറിച്ച് കടന്ന് സ്‌റ്റേഷനിലേക്ക് മാറി. യാത്രക്കാർക്കുള്ള സ്റ്റേഷൻ കവാടം കടക്കാതെ വീണ്ടും വനാതിർത്തിയിലും ആനക്കൂട്ടമുണ്ടായിരുന്നു. അങ്ങനെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്നിടങ്ങളിൽ. കാഴ്ചയിൽ കൗതുകമുണ്ടെങ്കിലും ട്രെയിനിന് മുന്നിലേക്കുള്ള വരവ് യാത്രികരിൽ പലപ്പോഴും ഭീതിയുണ്ടാക്കി. യാത്രികർ ബഹളം വെച്ചു. ട്രെയിന്‍ ഹോണ്‍ മുഴക്കിയപ്പോള്‍ ആനക്കൂട്ടം മുന്നോട്ട് നീങ്ങി. ആനക്കൂട്ടം ഊട്ടിയിലേക്കുള്ള സഞ്ചാരികളെ ചെറിയ തോതിൽ ആശങ്കപ്പെടുത്തിയെങ്കിലും പൂര്‍ണമായും യാത്രാപ്രതിസന്ധിയുണ്ടാക്കിയില്ല. വിവരമറിഞ്ഞ് വനപാലകസംഘം സ്ഥലത്തെത്തിയിരുന്നു. ട്രാക്കില്‍ നിന്ന് മാറിയ ആനക്കൂട്ടം പിന്നീട് സമീപത്തെ തേയിലത്തോട്ടത്തിലും കൃഷിയിടത്തിലും ഏറെ നേരം ചെലവഴിച്ചു.

Group of wild elephants on the railway track

MORE IN INDIA
SHOW MORE