
കേരളത്തില്‍ മുസ്‍ലിംകളെയും ക്രൈസ്തവരെയും ഒപ്പം നിര്‍ത്താന്‍ 10 ലോക്സഭാ മണ്ഡലങ്ങളില്‍ പ്രത്യേക പ്രചാരണപരിപാടിയുമായി ബിജെപി. സ്നേഹ സമ്മേളനങ്ങളും സ്കൂട്ടര്‍ യാത്രകളും ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിക്കും. ഒരു മണ്ഡലത്തില്‍ നിന്ന് അയ്യായിരം പേരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുകയാണ് ലക്ഷ്യമെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ബിജെപിക്ക് വോട്ടുചെയ്യാത്ത സമുദായങ്ങളെയും ചേര്‍ത്തുനിര്‍ത്തണമെന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് ബിജെപി ദേശീയ ന്യൂനപക്ഷ മോര്‍ച്ച രാജ്യമാകെ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. 60 ലോക്സഭാ മണ്ഡലങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ചാലക്കുടി, മലപ്പുറം, െപാന്നാനി, വയനാട്, കോഴിക്കോട്, കാസര്‍കോട് മണ്ഡലങ്ങളാണുള്ളത്.
ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അക്രമം, േനതാക്കളുടെ വിദ്വേഷപരാമര്‍ശങ്ങള്‍ എന്നിവയ്ക്കെതിരാണ് പാര്‍ട്ടിയെന്നും നേതൃത്വം. ബിജെപിയിലേയ്ക്ക് പുതിയതായി എത്തുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി ഡല്‍ഹിയില്‍ റാലി സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.