മൂന്നാമത്തെ കുട്ടി ജനിച്ചാൽ സർക്കാർ ജോലി സ്ഥിരമാകില്ലെന്ന് ഭയം; കുഞ്ഞിനെ കൊന്നു

baby-leg
SHARE

സർക്കാരിന്റെ രണ്ടു കുട്ടി പദ്ധതി മൂലം ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് മൂന്നാമത്തെ കുട്ടിയെ കനാലിലെറിഞ്ഞ് ദമ്പതികൾ. സർക്കാർ വകുപ്പിൽ കരാർ 

ജീവനക്കാരനായ 36കാരൻ ജവര്‍ലാൽ മെഗ്‌വാളാണ് 5 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കനാലിലെറിഞ്ഞത്. രാജസ്ഥാനിലെ ബിക്കാനേർ 

ജില്ലയിലാണ് സംഭവം. ജവർലാലിനും ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങളുണ്ട്, അതിനിടെയാണ് മൂന്നാമതൊരു കുഞ്ഞ് കൂടി ജനിക്കുന്നത്.കരാർ ജോലിയിൽ 

നിന്നും  സ്ഥിരജോലി പ്രതീക്ഷിക്കുന്ന മെഗ്‌വാളിനു രാജസ്ഥാൻ സർക്കാരിന്റെ രണ്ടുകുട്ടി പദ്ധതി പാരയാകുമെന്ന് കരുതിയാണ് ഈ കടുംകൈ ചെയ്തത്. 

മൂന്നാമതൊരു കുഞ്ഞ് കൂടിയുണ്ടായാൽ നിർബന്ധിത റിട്ടയർമെന്റാണ് രാജസ്ഥാൻ പദ്ധതിയിലുള്ളത്.  സംഭവത്തെത്തുടർന്ന് ദമ്പതികളെ അറസ്റ്റ് 

ചെയ്തതായി ബിക്കാനേർ പൊലിസ് സൂപ്രണ്ട് പറഞ്ഞു. ഐപിസി 302,120ബി വകുപ്പുകൾ പ്രകാരം മെഗ്‌വാളിനും ഭാര്യ ഗീതാ ദേവിക്കുമെതിരെ പൊലിസ് 

കേസെടുത്തു.

MORE IN INDIA
SHOW MORE