പാലത്തിൽ നിന്നും നോട്ടുകൾ താഴേക്ക് വലിച്ചെറിഞ്ഞ് യുവാവ്; വിചിത്രം

Man-Throws-Cash-From-Flyover
SHARE

പാലത്തിൽ നിന്നും നോട്ടുകൾ താഴേക്ക് വലിച്ചെറിഞ്ഞ് യുവാവ്.ബെംഗ്ലൂരുവിലെ കെ ആർ മാർക്കറ്റിനു മുകളിലുള്ള മേൽപാലത്തിൽ നിന്നുമാണ് യുവാവ് മാർക്കറ്റിലേക്ക് നോട്ടുകൾ വലിച്ചെറിഞ്ഞത്.സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.കോട്ടും പാന്റ്സുമാണ് യുവാവിന്റെ വേഷം.ഇയാൾ കഴുത്തിൽ ഒരു ക്ലോക്ക് തൂക്കിയിട്ടിട്ടതായും വിഡിയോയിൽ കാണാം. 

പത്തു രൂപയുടെ നോട്ടുകളാണ് ഇയാൾ വലിച്ചെറിഞ്ഞത്. ആകെ 3000 രൂപ ഇയാള്‍ വിതരണം ചെയ്തുവെന്നാണ് റിപ്പോട്ടുകള്‍. പാലത്തിലൂടെ പോകുന്ന യാത്രക്കാർ വാഹനങ്ങൾ നിർത്തി ഇയാളോടു പണം ചോദിച്ചു വരുന്നതും വിഡിയോയിൽ കാണാം.വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ ആരാണെന്നോ എന്തിനാണ്  പണം വിതരണം ചെയ്തതെന്നോ വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Man Throws Cash From Flyover in Bengaluru

MORE IN INDIA
SHOW MORE