രാത്രി ഭാര്യ വാതിൽ തുറന്നില്ല; ചുമരിൽ പിടിച്ച് വീട്ടിലേക്കുകയറാൻ ശ്രമം, യുവാവിന് ദാരുണാന്ത്യം

dead-body
SHARE

രാത്രി ഭാര്യ വാതിൽ തുറന്നില്ല, ചുമരിൽ പിടിച്ച് വീട്ടിലേക്കുകയറാൻ ശ്രമിച്ച യുവാവ് വീണുമരിച്ചു. ചെന്നൈ ജൊലാര്‍പേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്ന തെന്നരശു(30) എന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ജോലി കഴിഞ്ഞ് വൈകിയാണ് തെന്നരശു വീട്ടിലെത്തിയത്.  കോളിങ് ബെല്ലടിച്ചെങ്കിലും ഉറക്കത്തിലായിരുന്ന ഭാര്യ കേട്ടില്ല. ഫോണ്‍ ചെയ്തപ്പോള്‍ എടുത്തതുമില്ല. ഇതേ തുടർന്ന് രണ്ടാം നിലയിലെ വീട്ടിലേക്ക് ചുവരില്‍ പിടിച്ചുകയറാന്‍ ശ്രമിച്ചപ്പോഴാണ് കൈവഴുതി താഴെ വീണത്.

രാത്രിയെപ്പോഴോ ഞെട്ടിയുണര്‍ന്ന ഭാര്യ തെന്നരശു എത്തിയില്ലെന്ന് അറിഞ്ഞ് ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശവുവിനെ ഫോണ്‍ ചെയ്തപ്പോള്‍ താഴെനിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടു. അപ്പോഴാണ് മുറിവേറ്റുകിടക്കുന്ന ഭര്‍ത്താവിനെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

MORE IN INDIA
SHOW MORE