ഹൈവെയിൽ കാർ നിർത്തി റീൽസ്; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്ക് 17000 രൂപ പിഴ

instagram-influencer-Vaishali-Chaudhary
SHARE

ഹൈവേ മധ്യത്തിൽ കാർ നിർത്തി  റീൽസ് ചിത്രീകരിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറിന് 17000 രൂപ പിഴ ചുമത്തി പൊലീസ്.ഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ വൈശാലി ചൗദരി എന്ന യുവതിക്കാണ്  റോഡ് സുരക്ഷാ നിയമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗാസിയബാദ് പൊലീസ് പിഴ ചുമത്തിയത്. 

ഇൻസ്റ്റഗ്രാമിൽ ആറു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട് ഇവർക്ക്.സാഹിബാബാദ് ഹൈവേയിൽ  നിർത്തിയിട്ട കാറിനു മുന്നിൽ നിന്നും ഇവർ വിഡിയോ ചിത്രീകരിക്കുകയായിരന്നു. 

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. വിഡിയോക്കെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തു വന്നത്. വിഡിയോ ശ്രദ്ധയിൽ പെട്ട പൊലീസ് റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി ഇവർക്കെതിരെ പിഴ ചുമത്തുകയായിരുന്നു.പിഴ ചുമത്തിയ കാര്യം പൊലീസ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കു വെച്ചത്. 

Instagram Influencer Fined ₹ 17,000 For Stopping Car On Highway To Shoot Reel

MORE IN INDIA
SHOW MORE