'ചേരുന്ന പെൺകുട്ടി വന്നാല്‍..'; വിവാഹം എപ്പോൾ?; രാഹുലിന്റെ മറുപടി

rahul-bjp-rss
SHARE

52 കാരനായ രാഹുൽ ഗാന്ധി പലപ്പോഴും ഇന്ത്യയിലെ ഏറ്റവും യോഗ്യതയുള്ള ബാച്ചിലർമാരുടെ പട്ടികയില്‍ ഇടംപിടിച്ച ആളാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾത്ത് രസകരമായി ഉത്തരം നൽകിയിരിക്കുകയാണ്. ശരിയായ പെൺകുട്ടി വന്നാൽ താൻ വിവാഹം കഴിക്കുമെന്നാണ് രാഹുൽ പറയുന്നത്. 

ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. താങ്കൾ ഉടന്‍ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?. അവതാരക ചോദിച്ചു. 'ശരിയായ പെൺകുട്ടി വന്നാൽ ഞാൻ വിവാഹം കഴിക്കും'. ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. 

തനിക്ക് ഒരു "ചെക്ക്‌ലിസ്റ്റ്" ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "ഇല്ല, സ്നേഹമുള്ള ഒരു വ്യക്തിയായിരിക്കണം. ബുദ്ധിമതി ആയിരിക്കണം. പെൺകുട്ടികൾക്ക് ഇതൊരു സന്ദേശമാണ് എന്ന് അവതാരക പറയുമ്പോൾ ചിരിച്ച്കൊണ്ട് നിങ്ങൾ എന്നെ കുഴപ്പത്തിലാക്കും എന്നായിരുന്നു രാഹുലിന്റെ മറുപടി. 

തന്റെ അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങൾ പങ്കാളിക്ക് ഉണ്ടായിരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ രാഹുൽ പറഞ്ഞിരുന്നു. 

MORE IN INDIA
SHOW MORE