ചാണകം കൊണ്ടു നിർമിച്ച വീടിനു അണുവികിരണം ഏൽക്കില്ലെന്നു ഗുജറാത്ത് കോടതി; വിചിത്ര പരാമര്‍ശം

cow-representative-image
SHARE

ചാണകം കൊണ്ടു നിർമിച്ച വീടുകൾക്ക് അണുവികിരണം അഥവാ അറ്റോമിക് റേഡിയേഷൻ ഏൽക്കില്ലെന്നും ഗോവധം നിരോധിച്ചാൽ ഭൂമിയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നുമുള്ള വിചിത്ര പരാമർശവുമായി ഗുജറാത്തിലെ തപി ജില്ലാ കോടതി. ഗോമൂത്രം നിരവധി മാരക അസുഖങ്ങൾക്കുള്ള പരിഹാരമാണെന്നും കോടതി പറഞ്ഞു.പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സമീർ വിനോദ്ചന്ദ്ര വ്യാസിന്റേതാണ് പ്രസ്താവന.

മഹാരാഷ്ട്രയിൽ നിന്നും അനധികൃതമായി കന്നുകാലികളെ കടത്തിയതിന് ഒരു യുവാവിന് ജീവപര്യന്തം  തടവു വിധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം.

പശു അമ്മയാണ്. കേവലം ഒരു മൃഗം മാത്രമല്ല. പശു നന്ദിയുള്ള മൃഗമാണ്. മറ്റൊന്നിനും പശുവിന്റെയത്ര നന്ദിയില്ല. പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ പതിക്കാത്ത ദിവസം ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ഭൂമിയിൽ ഐശ്വര്യം കൈവരുമെന്നും കോടതി പറഞ്ഞു.

68 കോടി പുണ്യസ്ഥലങ്ങളുടെയും 33 കോടി ദൈവങ്ങളുടെയും സംഗ്രഹമായ ജീവനുള്ള ഗ്രഹമാണ് പശുവെന്നും മതപരമായ വശങ്ങൾക്കു പുറമെ സാമ്പത്തികവും സാമൂഹികവും ശാസ്ത്രീയവും ആരോഗ്യപരവുമായ നേട്ടങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പശുക്കളെ അസന്തുഷ്ടരാക്കിയാൽ നമ്മുടെ സമ്പത്തിനെ ബാധിക്കുമെന്നും പശുക്കളെ പീഡിപ്പിച്ചാൽ കാലാവസ്ഥ വ്യതിയാനം സംഭവിക്കുകയും അതുമൂലം അന്തരീക്ഷ താപനില ഉയരുമെന്നും കോടതി പറഞ്ഞു.

2020 ഓഗസ്റ്റ് ഏഴിന് 16 പശുക്കളെയും പശുക്കിടാങ്ങളെയും  അനധികൃതമായി ട്രക്കിൽ കടത്തിയതിനാണ് മുഹമമ്മദ്  അമീൻ എന്ന യുവാവ് അറസ്റ്റിലായത്.ഗുജറാത്ത് കണ്‍ട്രോൾ ഓഫ് അനിമൽ ട്രാൻസ്പോർട്ട് ഓർഡർ,മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.പ്രതിക്ക് അഞ്ചു ലക്ഷം രൂപ പിഴയും ജീവ പര്യന്തം തടവുമാണ് കോടതി വിധിച്ചത്.

Houses Made Of Cow Dung Not Affected By Atomic Radiation": Gujarat Court

MORE IN INDIA
SHOW MORE