മൊബൈൽ മോഷണം ചെറുത്തതിന് 18 കാരനെ കഴുത്തറുത്തു കൊന്നു ; 2 കുട്ടികൾ പിടിയിൽ

crime-scene
SHARE

ഡൽഹിയിൽ മൊബൈൽ ഫോൺ മോഷ്ടിക്കുന്നത് ചെറുത്ത പതിനെട്ടുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡൽഹിയിലെ സഞ്ജയ് കോളനിയിൽ താമസിക്കുന്ന ഹാർഷ് എന്ന പതിനെട്ടുകാരനെയാണ് പതിനഞ്ചു വയസുകാരായ രണ്ടു കുട്ടികൾ ചേർന്ന് കഴുത്തിൽ ആഴത്തിൽ കുത്തി കൊലപ്പെടുത്തിയത്. ഇരുവരും ഹാർഷ് താമസിച്ചിരുന്ന അതേ കോളനിയിലെ താമസക്കാരാണ്. 

സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ. ശനിയാഴ്ച രാധ കൃഷ്ണൻ മന്തിറിനടുത്ത് ഒരു മൃതദേഹം കണ്ടെത്തിയെന്ന  ഫോൺ സന്ദേശം ലഭിച്ചു. പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. ശരീരമാസകലം കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. കൊല്ലപ്പെട്ട ഹാർഷിന്റെ മുത്തശ്ശിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ഡൽഹിയിലെ എയിംസിലേക്ക് പോസ്റ്റ് മോർട്ടത്തിനായി അയച്ചുവെന്നും പൊലീസ് അറിയിച്ചു. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.പ്രായപൂർത്തിയാവാത്ത പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൃത്യം നടത്താൻ ഉപയോഗിച്ചിരുന്ന കത്തിയും കൊല്ലപ്പെട്ട ഹാർഷിന്റെ മൊബൈൽ ഫോണും രക്തം പുരണ്ട വസ്ത്രങ്ങളും  ഷൂവും പൊലീസ് കണ്ടെടുത്തു, ഹാർഷിന്റെ മൊബൈൽ ഫോൺ പ്രതികളിലൊരാൾ തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും യുവാവ് പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ മറ്റെയാൾ കഴുത്തിലും ശരീരഭാഗങ്ങളിലും ഒന്നിലധികം തവണ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Delhi Teen Stabbed, His Throat Slit For Resisting A Phone-Snatching Bid

MORE IN INDIA
SHOW MORE