ത്രിപുരയിൽ സിപിഎം, കോൺഗ്രസ് സംയുക്ത റാലി; ആയിരങ്ങൾ പങ്കെടുത്തു

tripura-congress-cpm
SHARE

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും അഗർത്തലയിൽ നടത്തിയ സംയുക്ത റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. ഒരു കാലത്ത് എതിരാളികളായിരുന്ന ഇരു പാർട്ടികളും ദേശീയ പതാകയുമായിട്ടാണ് രബീന്ദ്ര ഭവനു മുൻപിൽ റാലി നടത്തിയത്.  

മുൻ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സമിർ രഞ്ജൻ ബർമൻ, സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, ഇടതു മുന്നണി ചെയർമാൻ നാരായൺ കർ, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിരാജിത് സിൻഹ, സുദീപ് റോയ് ബർമൻ എംഎൽഎ, ത്രിപുരയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജയ് കുമാർ എന്നിവർ റാലി നയിച്ചു.സിപിഎമ്മും കോൺഗ്രസും തമ്മിൽ തിരഞ്ഞെടുപ്പു ധാരണയ്ക്കു തീരുമാനമായെങ്കിലും സീറ്റ് വിഭജന ചർച്ച പൂർത്തിയായിട്ടില്ല.

MORE IN INDIA
SHOW MORE