കലിപൂണ്ട് കാള കാണികളുടെ ഇടയിലേക്ക് കയറി; 14കാരൻ കുത്തേറ്റ് മരിച്ചു

jallikettu-file
ഫയൽചിത്രം
SHARE

തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിൽ നടന്ന ജല്ലിക്കെട്ട് മത്സരത്തിനിടെ കാളയുടെ ആക്രമണത്തിൽപ്പെട്ട് 14കാരന് ദാരുണാന്ത്യം. ജല്ലിക്കെട്ടിനിടയ്ക്ക് കാണികളുടെ ഇടയിലേക്ക് കാള പാഞ്ഞുവരികയായിരുന്നു. ശനിയാഴ്ച പരിപാടി സംഘടിപ്പിച്ച തടംഗം ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പാലക്കോട് സ്വദേശി ഗോകുൽ (14) സംഭവസമയത്ത് കാഴ്ചക്കാരുടെ വേദിയിലായിരുന്നു.

പരിപാടിയുടെ അവസാന ഘട്ടത്തിൽ, മെരുങ്ങാൻ കൂട്ടാക്കാതിരുന്ന കാള ഉടമയായ വാടിവാസലിന്റെ പിടിയിൽ നിന്നും കാണികളുടെ ഇടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഗോകുലത്തിന്റെ ഇടതു വയറിൽ കൊമ്പ് തുളച്ചു കയറി. 622 കാളകളും 700 മത്സരാർത്ഥികളും ജല്ലിക്കെട്ടിൽ പങ്കെടുത്തു. ഗോകുലിനെ ഉടൻ തന്നെ ധർമ്മപുരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

MORE IN INDIA
SHOW MORE