500 കോടിയുടെ സ്വത്തുപേക്ഷിച്ച് 9 വയസുകാരി; സന്യാസിനിയായി വജ്രവ്യാപാരിയുടെ മകൾ

suratwb
കടപ്പാട്; പിടിഐ
SHARE

വജ്രവ്യാപാരിയുടെ രണ്ട് പെണ്‍മക്കളിലൊരാൾ കോടികളുടെ സ്വത്തുപേക്ഷിച്ച് സന്യാസി ജീവിതം സ്വീകരിച്ചു.. സൂററ്റിലെ ധനേഷ്–അമി സാഘ്‌വി ദമ്പതികളുടെ മൂത്ത മകൾ ദേവാൻഷിയാണ് 500കോടിയോളം രൂപയുടെ സ്വത്തുപേക്ഷിച്ച് ആത്മീയതയിലേക്ക് മാറിയത്. വളരെ കുഞ്ഞായിരിക്കുമ്പഴേ ദേവാൻഷിക്ക് താൽപര്യം ആത്മീയതയോടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സൂററ്റിൽവെച്ച് നടന്ന ചടങ്ങിലാണ് ദേവാൻഷി സന്യാസി ജീവിതം സ്വീകരിച്ചത്. മുപ്പതു വർഷം പഴക്കമുള്ള സാഘ്‌വി ആന്റ് സൺസ് ഡയമണ്ട് എക്സ്പോർട്ടിംഗ് ഫേമിന്റെ മുതലാളിയാണ് ദേവാൻഷിയുടെ പിതാവ്. അഞ്ചു ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ദേവാൻഷി മറ്റു സന്യാസിനികൾക്കൊപ്പം 700കിമീറ്ററെങ്കിലും സഞ്ചരിച്ചു കാണുമെന്നും ബന്ധുക്കൾ പറയുന്നു. 

Nine-year-daughter-of-diamond-merchant-embraces-monkhood

MORE IN INDIA
SHOW MORE