കുഞ്ഞുങ്ങളെ ആക്രമിക്കാൻ വട്ടമിട്ട് പുള്ളിപ്പുലി; വിരട്ടി മടക്കി മുള്ളൻപന്നികൾ

porcupine-parents leapard
SHARE

സ്വന്തം ജീവൻ കൊടുത്തും മക്കളുടെ ജീവൻ സംരക്ഷിക്കും ചിലപ്പോൾ മാതാപിതാക്കൾ. പകരംവയ്ക്കാനില്ലാത്ത ധൈര്യവും ആ സമയം അവരിൽ നിന്ന് വന്നേക്കാം. അങ്ങനെയൊരു സംഭവത്തിന്റെ  വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. രണ്ട് മുള്ളൻപന്നി കുഞ്ഞുങ്ങളെ ആക്രമിക്കാൻ എത്തുകയാണ് ഒരു പുള്ളിപ്പുലി. കടിച്ചുകീറാൻ എത്തുന്ന പുള്ളിപ്പുലിയിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിച്ച് പ്രതിരോധമതിൽ തീർക്കുകയാണ് ഈ മുള്ളൻപന്നികൾ. 

റോഡ് മുറിച്ച് കടക്കുന്നതിന് ഇടയിലാണ് മുള്ളൻപന്നി കുടുംബത്തെ പുലി ആക്രമിച്ചത്. മുള്ളൻപന്നി കുഞ്ഞുങ്ങളെ ആക്രമിക്കുന്നതിനായി പുലി വട്ടമിട്ട് വരുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. ഇസഡ് കാറ്റഗറി സുരക്ഷ എന്ന തലക്കെട്ടോടെയാണ് തമിഴ്നാട് അഡീഷണൽ ചീഫ് സെക്രട്ടറി വീഡിയോ പങ്കുവെക്കുന്നത്. 

വീഡിയോ ട്വീറ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിടും മുൻപ് തന്നെ രണ്ട് ലക്ഷത്തിന് മുകളിൽ ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. ഇന്ത്യയിൽ എവിടെയാണ് സംഭവം എന്നും വ്യക്തമല്ല. എന്നാൽ ഒടുവിൽ എന്ത് സംഭവിച്ചു എന്ന് അറിയാനുള്ള ആകാംക്ഷയാണ് പലരും പങ്കുവെക്കുന്നത്. 

Leopard to attack porcupine babies

MORE IN INDIA
SHOW MORE