ഗർഭിണിയാവാൻ മനുഷ്യന്റെ എല്ല് കഴിക്കാൻ നിർബന്ധിച്ചു; ഭർത്താവിനും നാത്തൂനുമെതിരെ പരാതി

womanwb
SHARE

ഗർഭിണിയാവാനായി യുവതിയോട് മനുഷ്യന്റെ എല്ലുപൊടി കഴിക്കാൻ നിർബന്ധിച്ച് ഭർത്താവും നാത്തൂനും. പൂനെയിൽ നിന്നാണ് മനസ്സ് മടുപ്പിക്കുന്ന വാർത്ത വരുന്നത്. പരാതിയെത്തുടർന്ന് അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരായ വകുപ്പുൾപ്പെടെ നാലു വകുപ്പുകൾ ചേർത്ത് ഏഴ് പേർക്കെതിരെ കേസ്റജിസ്റ്റര്‍ ചെയ്തതായി പൂനെ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. അമാവാസി ദിവസങ്ങളിൽ വീട്ടിൽ പല തരത്തിലുള്ള അന്ധവിശ്വാസങ്ങളും ബന്ധപ്പെട്ട പ്രവർത്തികളും നടത്തിയിരുന്നതായും ശ്മശാനത്തിൽ പോയി മനുഷ്യന്റെ എല്ലുപൊടി കഴിക്കാൻ നിർബന്ധിച്ചതായും യുവതി പൊലിസിനോട് വെളിപ്പെടുത്തി. 

കല്യാണസമയത്ത് സ്വർണവും വെള്ളിയും പണവും വേണമെന്നാവശ്യപ്പെട്ട് നാത്തൂൻ മാനസികമായി പീഡിപ്പിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. ഈ പരാതിയിലുൾപ്പെടെ പൂനെ പൊലിസ് കേസെടുത്തു. 

Pune woman forced to eat human bones to conceive child

MORE IN INDIA
SHOW MORE