ഡല്‍ഹി മുതല്‍ ഗുജറാത്ത് വരെ; 10 വര്‍ഷത്തെ ചെറുപ്പം; ആപ്പ് ഇനി ദേശീയപാര്‍ട്ടി

aravind-kejriwal
SHARE

‘ഡൽഹിക്കും പഞ്ചാബിനും ശേഷം ഗോവയിലും ആം ആദ്മി സംസ്ഥാന പാർട്ടിയായിരിക്കുന്നു. ഒരു സംസ്ഥാനത്ത് കൂടി ഈയൊരു പദവി ലഭിച്ചാൽ ഔദ്യോഗികമായി നമ്മൾ ദേശീയ പാർട്ടി പദവിയിലെത്തും’. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗോവ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 6 ശതമാനത്തിന് മുകളിൽ വോട്ട് നേടിയ ശേഷം പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചടക്കിയും ഗോവയില്‍ ശക്തമായ സാന്നിധ്യമറിയിച്ചും മുന്നേറിയ പാര്‍ട്ടി അടുത്ത ലക്ഷ്യമായി മുന്നില്‍ കണ്ടത് ഗുജറാത്തായിരുന്നു. ആ ലക്ഷ്യം നിറവേറ്റാനായതിന്റെ ആഘോഷത്തിലും കൂടിയാണ് പാര്‍ട്ടി

ആംആദ്മി ദേശീയ പാര്‍ട്ടിയായിരിക്കുന്നുവെന്ന് അറിയിച്ചും പാര്‍ട്ടി പ്രവര്‍ത്തരെ അഭിനന്ദിച്ചുമാണ് കെജ്രിവാള്‍ നിലവില്‍ ട്വിറ്ററില്‍ രംഗത്തെത്തിയത് . ഗുജറാത്തില്‍ 4 സീറ്റുകളില്‍ വിജയിച്ചും ഒരു സീറ്റില്‍ ലീഡ് ചെയ്തും പാര്‍ട്ടി ആ ലക്ഷ്യത്തിലെത്തി കഴിഞ്ഞതിന്റെ പ്രഖ്യാപനമാണ് കെജ്രിവാള്‍ നടത്തിയത്. 13% വോട്ട് നേടാനായെന്നും കെജ്രിവാള്‍ പറഞ്ഞു. വെറും 10 വര്‍ഷത്തെ പാരമ്പര്യമുള്ള ആപ്പ് നടന്ന് കയറുന്നത് വലിയ നേട്ടത്തിലേക്കാണ്. കോൺഗ്രസിനും ബിജെപിക്കും ത്രിണമൂല്‍ കോണ്‍ഗ്രസുമടക്കമുള്ള നിരയില്‍ എട്ടാമതൊരു ദേശീയ പാർട്ടിയായി ആം ആദ്മി പാര്‍ട്ടി അരങ്ങിൽ വരാന്‍ ഇനി പ്രഖ്യാപനം മാത്രമാണ് വേണ്ടത്. 

2012 ല്‍ രൂപീകരിച്ച പാര്‍ട്ടി 2015 ലെ ഡൽഹി നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ തന്നെ രാജ്യത്തെ ഞെട്ടിച്ചതാണ്. 70 ൽ 67 സീറ്റും സ്വന്തമാക്കി തലസ്ഥാന നഗരിയെ കയ്യടക്കാന്‍ അന്ന് കെജ്രിവാളിന് പറ്റി. 2020 ല്‍ 62 സീറ്റ് നേടി ഭരണത്തുടര്‍ച്ച നേടാനും പാര്‍ട്ടിക്ക് പറ്റിയത് വലിയ നേട്ടമായിരുന്നു. കോണ്‍ഗ്രസിന് സര്‍വാധിപത്യമുള്ള പ‍ഞ്ചാബില്‍ ആംആദ്മിയുണ്ടാക്കിയ വോരോട്ടവും ചരിത്രമായിരുന്നു. 2017 ലെ തിരഞ്ഞെടുപ്പില്‍ 117 ല്‍ 20 സീറ്റ് നേടി രണ്ടാം കക്ഷിയായ പാർട്ടി, 2022 ആയപ്പോഴേക്കും 92 സീറ്റ് നേടി കോൺഗ്രസിനെ ദൂരേക്ക് എറിഞ്ഞു. 

15 വര്‍ഷത്തെ ബിജെപി ആധിപത്യമുണ്ടായിരുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചടക്കിയതിന്റെ ആഘോഷം എഎപി കേന്ദ്രങ്ങളില്‍ അവസാനിച്ചിട്ടില്ല. ഇതിന്റെ പിന്നാലെയാണ് ദേശീയ പാര്‍ട്ടി പദവിയിലേക്കുള്ള പാര്‍ട്ടിയുടെ പ്രയാണം. 

MORE IN INDIA
SHOW MORE