ചരിത്രത്തിലാദ്യമായി വനിതാ നാവികർ ഇന്ത്യൻ നേവിയിലേക്ക്; എത്തുന്നത് 341 പേർ

woman-sailors-indian-navy
SHARE

ചരിത്രത്തിലാദ്യമായി വനിതാ നാവികരെ നിയമിക്കാനൊരുങ്ങി ഇന്ത്യൻ നേവി. അഗ്നിവീർ പദ്ധതിയിലൂടെ 341 വനിതകളെയാണ് നേവിയിൽ നിയമിക്കുക. നേവി ഡേയുടെ ഭാഗമായി നടന്ന പ്രസ് കോൺഫറസിൽ നാവികസേനാ മേധാവി ആർ ഹരികുമാറാണ് ഈ വിവരം പുറത്തു വിട്ടത്. അഗ്‌നിവീർ പദ്ധതിയുടെ ഭാഗമായി 3000 അഗ്നിവീറുകളെയാണ് നിയമിക്കുന്നത്. ഇതിൽ 341 പേർ വനിതകളാണ്. ആകെ പത്ത് ലക്ഷം അപേക്ഷകരാണുണ്ടായത്. ഇതിൽ 82000 പേർ വനിതാ അപേക്ഷകരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പ് പ്രക്രിയ പുരുഷൻമാർക്കും വനിതകൾക്കും ഒരുപോലെയായിരുന്നു. വനിതകൾക്ക് മാത്രമായി പ്രത്യേക ടെസ്റ്റുകൾ ഒന്നും തന്നെ നടത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

സേനയിൽ ജൻഡർ ന്യൂട്രാലിറ്റി ഉറപ്പു വരുത്തുന്നതിൻറെ ഭാഗമായി വനിതാ ഫൈറ്റർ പൈലറ്റുമാരെയും എയർ ഓപ്പറേഷൻമാരെയും നേരത്തെ തന്നെ നിയമിച്ചിരുന്നു. വരും വർഷങ്ങളിലും. വിവിധ തസ്തികകളിൽ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

In A First, Indian Navy Inducts 341 Women Sailors Under Agniveer Scheme

MORE IN INDIA
SHOW MORE