ഉംറ നിര്‍വഹിച്ച് ഷാരൂഖ് ഖാന്‍; മക്കയിലെ ചിത്രങ്ങള്‍ വൈറല്‍

shahrukhkhan-mecca
SHARE

മക്കയിലെത്തി ഉംറ നിർവഹിച്ച് ബോളിവുഡ് താരം ഷാറൂഖ് ഖാൻ. പുതിയ സിനിമ ഡങ്കിയുടെ ചിത്രീകരണത്തിന് സൗദി അറേബ്യയിലെത്തിയ താരം പിന്നീട് മക്കയിലേക്ക് പുറപ്പെട്ട് ഉംറ ചെയ്യുകയായിരുന്നു. ഉംറ സമയത്ത് ധരിക്കുന്ന പ്രത്യേക വസ്ത്രം ധരിച്ചുള്ള താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. 

ഷാറൂഖ് ഖാന്റെ ആരാധകരുടെ ഔദ്യേഗിക ട്വിറ്റർ ഹാൻഡിലിൽ താരത്തിന്റെ മക്കയിൽ നിന്നുള്ള ഫോട്ടോകളും ദൃശ്യങ്ങളും പങ്ക് വച്ചിരുന്നു. കിങ് ഷാറൂഖ് ഖാൻ മക്കാ ഷെരീഫിൽ ഉംറ നിർവഹിക്കുന്നു എന്ന അടിക്കുറിപ്പിലാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. 

സൗദി അറേബ്യയില്‍ ചിത്രീകരണത്തിന് വന്ന വിവരം താരം ബുധനാഴ്ച ഇന്‍സ്റ്റഗ്രം ഹാന്‍ഡിലിലൂടെ അറിയിച്ചിരുന്നു. ഡങ്കിയുടെ ചിത്രീകരണത്തിന് മികച്ച ലെക്കേഷൻ അനുവദിച്ചതിന് സൗദി അറേബ്യ സംസ്കാരിക മന്ത്രാലയത്തിന് നന്ദി അറിയിച്ചു കൊണ്ടുള്ള വിഡിയോയാണ് താരം പങ്ക് വച്ചിരുന്നത്.

MORE IN INDIA
SHOW MORE