ടിപ് വാങ്ങാൻ യൂണിഫോമിൽ ക്യുആർ കോഡ്; കോടതി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

qr-code
SHARE

അഭിഭാഷകരിൽനിന്നു ടിപ് വാങ്ങാൻ യൂണിഫോമിന്റെ ബെൽറ്റിൽ പേയ്ടിഎം ക്യുആർ കോഡ് സ്ഥാപിച്ച കോടതി ജീവനക്കാരനെ അലഹാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ജഡ്ജിക്ക് ഫയലുകളും മറ്റും എത്തിച്ചു നൽകുന്ന ജൂനിയർ ഓഫിസറായി (ജമാദാർ) പ്രവർത്തിച്ചിരുന്ന രാജേന്ദ്ര കുമാറിനെതിരെയാണു നടപടി. രാജേന്ദ്ര കുമാറിന്റെ ബെൽറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്ന അഭിഭാഷകന്റെ ചിത്രം പ്രചരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ജസ്റ്റിസ് അജിത് സിങ് ഇക്കാര്യം ചീഫ് ജസ്റ്റിസിനെ അറിയിച്ചതിനെത്തുടർന്നാണു നടപടി. 

MORE IN INDIA
SHOW MORE