പതിമൂന്നുകാരിക്ക് പീ‍‍ഡനം, എട്ടാം ക്ലാസിലെ സഹപാഠികൾ പിടിയിൽ

rape-india.jpg.image.845.440
SHARE

മുംബൈ മത്തുംഗയില്‍ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സഹപാഠികൾ പിടിയില്‍. എട്ടാം ക്ലാസിൽ പഠിക്കുന്ന രണ്ട് സഹപാഠികളെയാണ് പൊലീസ് പിടികൂടിയത്. പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് ഇവരെ പിന്നീട് ഡോങ്ക്രി ജുവനൈൽ ഹോമിലേക്ക് മാറ്റി. 

സ്കൂളിൽ പരിപാടിക്കിടെ ക്ലാസിൽ ഒറ്റയ്ക്കിരുന്ന പെൺകുട്ടിയെ പ്രതികളായ സഹപാഠികൾ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.

MORE IN INDIA
SHOW MORE