‘ഏക വ്യക്തി നിയമം കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്’; അമിത് ഷാ

amitsha
SHARE

ഏക വ്യക്തി നിയമം കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ക്ക്  അധികാരമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമഭേദഗതി നടപ്പാക്കാന്‍ വൈകും. പോപ്പുലര്‍ ഫ്രണ്ട് നിരവധി രാജ്യദ്രേഹപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് സംഘടനയെ നിരോധിച്ചത്. ഹിന്ദി ഭാഷവിവാദം അനാവശ്യമാണ്. കഠിനപ്രയത്നം ചെയ്യുന്നത് നല്ലതാണെന്ന് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തള്ളാെത അമിത് ഷാ പറഞ്ഞു.

ഏകവ്യക്തി നിയമം സംസ്ഥാനങ്ങളുടെയും കേന്ദ്രസര്‍ക്കാരിന്‍റെ അധികാരപരിധിയില്‍ ഒരുപോലെവരുന്ന വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഏക വ്യക്തി നിയമത്തിനായുള്ള നടപടികളുമായി മുന്നോട്ടുപോകാം. പൗരത്വനിയമഭേദഗതി നടപ്പാക്കുള്ള ചട്ടങ്ങള്‍ കൊണ്ടുവരാന്‍ കുറച്ചുകൂടെ സമയം എടുക്കും. മെഡിക്കല്‍, നിയമം, സാങ്കേതിക വിദ്യ എന്നിവയുടെ പഠനം മാതൃഭാഷയിലാക്കണം. സര്‍ക്കാരുകള്‍ ഇതിനായി മുന്നോട്ടുവരണം. താന്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നവെന്നത് അനാവശ്യവിവാദമാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കടന്നാക്രമിക്കാന്‍ അമിത് ഷാ തയ്യാറായില്ല. 

കഠനിപ്രയത്നം ചെയ്യുന്നത് നല്ലതാണെന്നും എന്നാല്‍ രാഷ്ട്രീയത്തില്‍ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനത്തിന് മാത്രമേ ഫലമുണ്ടാകൂവെന്നും അമിത് ഷാ ഭാരത് ജോഡോ യാത്രയെക്കുറിച്ച് പ്രതികരിച്ചു. രാജ്യോദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ നീണ്ട പട്ടികയുടെ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. ഭീകരതയോട് വിട്ടുവീഴ്ച്ചയുണ്ടാകില്ല. ഭീകരസംഘടനകളുമായും മതതീവ്രവാദവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള സംവിധാനം രാജ്യമാകെ വേണം. ഗുജറാത്തില്‍ ബിജെപി റെക്കോര്‍ഡ് വിജയം നേടും. കോണ്‍ഗ്രസ് തന്നെയാണ് പ്രധാന എതിരാളിയെങ്കിലും സംഘടനദൗര്‍ബല്യം കോണ്‍ഗ്രസിനുണ്ട്. ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ പച്ചതൊടില്ലെന്നും അമിത് ഷാ പറഞ്ഞു. 

MORE IN INDIA
SHOW MORE