'വൾഗർ, പ്രോപഗൻഡ മൂവി'; കശ്മീർ ഫയൽസിനെതിരെ ചലച്ചിത്രമേള ജൂറി ചെയർമാന്‍

kashmirfiles-29
SHARE

ഗോവയിൽ നടന്ന 53–ാമത് ചലച്ചിത്രമേളയിൽ 'കശ്മീർ ഫയൽസ്' ഉൾപ്പെടുത്തിയതിനെതിരെ ജൂറി ചെയ്ർമാനും ഇസ്രയേലി സംവിധായകനുമായ നാദവ് ലാപിഡ്. മേളയുടെ സമാപന സമ്മേളനത്തിലാണ് അദ്ദേഹം പരസ്യ വിമർശനം ഉന്നയിച്ചത്. 15 ചിത്രങ്ങളാണ് രാജ്യാന്തര വിഭാഗത്തിൽ മൽസരത്തിനുണ്ടായിരുന്നത്. ഇതിൽ കശ്മീർ ഫയൽസ് കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ' ഒരു  പ്രോപഗൻഡ , വൾഗർ' ചിത്രമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു. 

നാദവ് ലാപിഡിന്റെ വാക്കുകളിങ്ങനെ:‘രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. അതു വലിയ തോതിൽ ചർച്ചയ്ക്കും വഴിവച്ചു. എന്നാൽ 15ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും– ദി കശ്മീർ ഫയൽസ്. അത് ഒരു പ്രോപ്പഗൻഡ വൾഗർ സിനിമയായാണ് ഞങ്ങൾക്ക് തോന്നിയത്. ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിൽ അനുചിതമായ ഒരു അപരിഷ്കൃത സിനിമയായി തോന്നി. ഇത് പരസ്യമായി പറയുന്നതിൽ തനിക്ക് ബുദ്ധിമുട്ടുകളില്ലെന്നും' വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'Propaganda, Vulgar movie'; IFFI jury chief on kashmir files

MORE IN INDIA
SHOW MORE