കൊളീജിയം ശുപാർശ ചെയ്യുന്ന ജഡ്ജിമാരുടെ നിയമനങ്ങൾ വൈകുന്നു; കടുത്ത അതൃപ്തിയുമായി സുപ്രീംകോടതി.

sc
SHARE

കൊളീജിയം ശുപാർശ ചെയ്യുന്ന ജഡ്ജിമാരുടെ നിയമനങ്ങൾ മാസങ്ങൾ വൈകുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. കേന്ദ്രനിയമമന്ത്രി കിരൺ റിജിജുവിനും മറുപടി. കൊളീജിയം സംവിധാനത്തിനെതിരായ വിമർശനം മന്ത്രിക്ക് ഒഴിവാക്കാമായിരുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു. 

കൊളീജിയം ശുപാർശകളിൽ സർക്കാർ നിയമനങ്ങൾ വൈകിപ്പിക്കുന്നതിനെതിരായ ഹർജി പരിഗണിക്കവയൊണ് ജഡ്ജി നിയമനം വൈകുന്നതിലെ കടുത്ത അതൃപ്തി കോടതി പ്രകടിപ്പിച്ചത്. കൊളീജിയം ശുപാര്‍ശകളില്‍ ചിലതില്‍ മാസങ്ങള്‍ വൈകി തീരുമാനം എടുക്കുക, ചിലതില്‍ എടുക്കാതിരിക്കുക. ഇത് നിയമനവ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമെന്നും അറ്റോര്‍ണി ജനറലിനോട് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു. പ്രധാനവിമര്‍ശനം കേന്ദ്രനിയമന്ത്രി കിരണ്‍ റിജിജുവിനെതിരെ തന്നെ. ‍

കൊളീജിയം സംവിധാനത്തിനെതിരെ വിമർശനങ്ങൾ ഉണ്ടായേക്കാം, എന്നാൽ രാജ്യത്തെ നിലവിലെ നിയമന രീതി അതാണ്, അത് മാനിക്കണം. ഒരു ഇംഗ്ലീഷ് വാർത്ത ചാനലിൽ മന്ത്രി കിരൺ റിജിജു കൊളീജിയം സംവിധാനത്തെ കഴിഞ്ഞദിവസം പല ആവർത്തി വിമർശിച്ചിരുന്നു. കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകൾ ഒപ്പിടുന്നവർ മാത്രമായി കേന്ദ്രസർക്കാരിന് മാറാൻ കഴിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. രാജ്യത്തെ നിയമം നടപ്പിലാകുന്നുവെന്ന് എജിയും എസ്ജിയും ഉറപ്പുവരുത്തണമെന്നും കോടതി നിലപാടെടുത്തു. കേന്ദ്രം ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുകയാണെന്ന ഹർജി കോടതി ഇനി അടുത്തമാസം എട്ടിന് പരിഗണിക്കും.

MORE IN INDIA
SHOW MORE