ബിജെപി വിട്ട ഗുജറാത്ത് മുൻ മന്ത്രി കോൺഗ്രസിൽ; സ്വീകരിച്ച് ഖാര്‍ഗെ

vyas-congress
SHARE

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിലെ മുൻ മന്ത്രിയും ബിജെപി നേതാവുമായിരുന്ന ജയ് നാരായൺ‍ വ്യാസ് കോൺഗ്രസിൽ ചേർന്നു. ബിജെപിയില്‍ നിന്ന് വിട്ട് ദിവസങ്ങൾക്കുള്ളിലാണ് പ്രതിപക്ഷത്തിനൊപ്പം ചേർന്നത്. അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ 75-കാരനായ വ്യാസിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടും വ്യാസിനെ സ്വാഗതം ചെയ്തു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭയിലുണ്ടായിരുന്ന അംഗമാണ് വ്യാസ്. നവംബർ 5–നാണ് ഇദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവച്ചത്. ഡിസംബര്‍ 1 മുതൽ 5 വരെയാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 

MORE IN INDIA
SHOW MORE