‘അന്ന് സ്ത്രീവേഷത്തിൽ ഓടിയത് എന്തിനെന്ന് ഇപ്പോൾ മനസ്സിലായി’; രാംദേവിനോട് മഹുവ

mehuva-ramdev
SHARE

‘ഇപ്പോൾ എനിക്ക് മനസ്സിലായി.. പതഞ്ജലി ബാബ രാംലീല മൈതാനത്ത് നിന്ന് സ്ത്രീവേഷത്തിൽ ഓടി രക്ഷപെടാൻ ശ്രമിച്ചത് എന്തിനാണെന്ന്. അദ്ദേഹത്തിന് സാരിയും സൽവാറുമാണ് മറ്റു ചിലതുമാണ് ഇഷ്ടം. തലച്ചോറിന് തകരാർ ഉള്ളത് െകാണ്ട് കാണുന്നതെല്ലാം വേറിട്ടിരിക്കും..’ യോഗാ ഗുരുവും വ്യവസായിയുമായ ബാബ രാംദേവിനെ അതിരൂക്ഷമായി കടന്നാക്രമിച്ച് മഹുവ മൊയ്ത്ര കുറിച്ചു. ട്വിറ്ററിലൂടെയാണ് തൃണമൂൽ എംപിയുടെ മറുപടി. 

2011ലെ സംഭവം ഓർമിപ്പിച്ചാണ് രാംദേവിനെ മഹുവ പരിഹസിക്കുന്നത്. വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണെന്ന രാംദേവിന്റെ വാക്കുകൾ ഇപ്പോൾ വലിയ വിവാദമാണ്. ഇതിനുള്ള മറുപടിയാണ് മഹുവ നൽകിയത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് വിവാദപ്രസ്താവന നടത്തുമ്പോൾ വേദിയിൽ ഉണ്ടായിരുന്നു. 'സാരിയില്‍ സ്ത്രീകള്‍ സുന്ദരികളാണ്. അമൃതാജിയെ പോലെ സല്‍വാറിലും അവര്‍ സുന്ദരികളാണ്. എന്റെ അഭിപ്രായത്തില്‍ ഒന്നും ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണ്' എന്നായിരുന്നു രാംദേവിന്റെ പരാമർശം. 

MORE IN INDIA
SHOW MORE