‘ആദ്യം ഹെൽമറ്റ്’; യാത്രയ്ക്കിടെ ബുള്ളറ്റ് ഓടിച്ച് രാഹുൽഗാന്ധി; വിഡിയോ

rahul-bike
SHARE

ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശിൽ വച്ച് ബുള്ളറ്റ് ഓടിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഞായറാഴ്ച മധ്യപ്രദേശിലെ മോവിൽ നടന്ന യാത്രയിലാണ് രാഹുൽ ഗാന്ധി റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ചത്. ഹെൽമറ്റ് ധരിച്ച് ബുള്ളറ്റ് ഓടിച്ച രാഹുൽ ഗാന്ധിക്ക്, സുരക്ഷാ ജീവനക്കാരും പാർട്ടി പ്രവർത്തകരും ചേർന്ന് വഴിയൊരുക്കി.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശനിയാഴ്ച മധ്യപ്രദേശിലെ മൊർട്ടാക്ക ഗ്രാമത്തിൽ നിന്ന് പുനരാരംഭിച്ചിരുന്നു. യാത്ര ഇതുവരെ ഏഴു സംസ്ഥാനങ്ങൾ പിന്നിട്ടു. 81 ദിവസങ്ങൾ പിന്നിട്ട യാത്ര ഇതുവരെ 2263 കിലോമീറ്ററാണ് താണ്ടിയത്. വൻജന പങ്കാളിത്തമാണ് യാത്രയ്ക്ക് എല്ലായിടത്തും ലഭിക്കുന്നത്. 

MORE IN INDIA
SHOW MORE