മുറി വൃത്തിയാക്കുവാനും ആൾക്കാർ;സത്യേന്ദ്ര ജെയിന്റെ കൂടുതൽ വിഡിയോകൾ പുറത്ത്

satyendar-jain
SHARE

ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിന്റെ തിഹാർ ജയിലിൽ നിന്നുള്ള കൂടുതൽ സി.സി.ടി.വി. വിഡിയോകൾ പുറത്ത്. രണ്ടുപേർ സെൽ വൃത്തിയാക്കുന്നതാണ് പുതിയ വിഡിയോ. ജയിലിൽ സത്യേന്ദ്ര ജെയിനിന്റെ പരിചരണത്തിനായി പത്തോളം പേരെ നിയോഗിച്ചിട്ടുണ്ടെന്ന് ബി.ജെ.പി. ആരോപിച്ചു.

തീഹാർ ജയിലിൽ നിന്ന് സിസി ടി വി വീഡിയോകൾ പുറത്ത് വരുന്നതും പ്രചരിക്കുന്നതും തടയണമെന്ന ഡൽഹി മന്ത്രി സതേന്ദ്ര ജെയിന്റെ അപേക്ഷ റോസ് അവന്യു കോടതി പരിഗണനയിലിരിക്കെയും കൂടുതൽ വീഡിയോകൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. കള്ളപ്പണ കേസിൽ ജയിലിൽ കഴിയുന്ന സത്യേന്ദ്ര ജെയിന്റെ സെൽ രണ്ട് പേർ  വ്യത്തിയാക്കുന്നതും സെല്ലിൽ ഏതാനും പേരുമായി സംസാരിക്കുന്നതുമാണ് പുതിയ വീഡിയോ. സത്യേന്ദ്ര ജെയിന്‍ വിവിഐപി പരിഗണനയില്‍ തടവുകാലം ആസ്വദിക്കുകയാണെന്നും,  പരിചരണത്തിനായി പത്തോളം പേരെയാണ് നിയോഗിച്ചിട്ടുള്ളതെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല ആരോപിച്ചു.

തരം താഴ്ന്ന രാഷ്ട്രീയമാണ് ബി ജെ പി തുടരുന്നതെന്നാണ് എഎപി പ്രതികരണം.ജയിലിൽ പ്രത്യേക ഭക്ഷണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സത്യേന്ദർ ജെയിൻ സമർപ്പിച്ച ഹർജി ഡൽഹി കോടതി  തള്ളിയതിന് തൊട്ടുപിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവരുന്നത്. 

 മസാജ് ചെയ്യുന്നതും വിഭവ സമ്യദ്ധമായ ഭക്ഷണം കഴിക്കുന്നതും നിലവിൽ സസ്‌പെൻഷനിലായ ജയിൽ സൂപ്രണ്ട് ഉൾപ്പെടെ ഉള്ളവരുമായി സംസാരിക്കുന്നതുമായി  വീഡിയോകൾ നേരത്തെ പുറത്ത് വന്നിരുന്നു. 

AAP leader Satyendar Jain's new video from Tihar jail

MORE IN INDIA
SHOW MORE