അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; ശിക്ഷ വെറും അഞ്ചു ഏത്തമിടൽ

situpwb
SHARE

അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാൾക്ക് ബിഹാറിലെ പഞ്ചായത്ത് വിധിച്ച ശിക്ഷ വെറും അഞ്ചു സിറ്റ് അപ്സ്. നവാദ ജില്ലയിലാണ്പരിഷ്കൃതസമൂഹത്തിനു അംഗീകരിക്കാനാവാത്ത വിധി നടപ്പാക്കിയത്. ചോക്കലേറ്റ് നല്‍കാമെന്ന് വാഗ്ദാനം നൽകി അഞ്ചുവയസുകാരിയെ പ്രതി തന്റെ കോഴിഫാമിലേക്ക്  കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഗ്രാമത്തിലെ  നാട്ടുക്കൂട്ടം പ്രതിയെ പൊലിസിനു കൈമാറാതെ വെറും അഞ്ച് തവണ ഏത്തമിടീച്ച് വെറുതെ വിടുകയായിരുന്നു. പ്രതി കുറ്റക്കാരനല്ലെന്നാണ് നാട്ടുക്കൂട്ടത്തിന്റെ തീരുമാനം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് സംഭവത്തിനെതിരെ ഉയരുന്നത്.

MORE IN INDIA
SHOW MORE