‘ഇന്ത്യൻ ചരിത്രം കൃത്യമാക്കണം, സർക്കാർ പിന്തുണയ്ക്കും’; ചരിത്രകാരൻമാരോട് അമിത് ഷാ

amitshawb
SHARE

ഇന്ത്യൻ ചരിത്രം കൃത്യമായും സത്യമായും അല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.ഇനിയെങ്കിലും തെറ്റു തിരുത്തണം, ചരിത്രം മാറ്റി എഴുതണമെന്നും കേന്ദ്രസർക്കാർ പൂർണമായ പിന്തുണ നൽകുമെന്നും ഷാ ചരിത്രകാരൻമാരോട് ആവശ്യപ്പെട്ടു. താനും ഒരു ചരിത്ര വിദ്യാർത്ഥിയായിരുന്നെന്നും പലപ്പോഴും ചരിത്രം കൃത്യമല്ലെന്ന് തോന്നിയിരുന്നെന്നും അമിത് ഷാ പറഞ്ഞു. 150ഓളം വർഷം ഭരിച്ച 30 രാജവംശങ്ങളെക്കുറിച്ചും 300ഓളം വ്യക്തിത്വങ്ങളെക്കുറിച്ചും റിസർച്ച് നടത്താനും സത്യം കണ്ടെത്താനും ചരിത്രവിദ്യാർത്ഥികളും ഗവേഷകരും ശ്രമിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. 

MORE IN INDIA
SHOW MORE