ലൈംഗികബന്ധത്തിനിടെ 67–കാരന്‍ മരിച്ചു; മൃതദേഹം റോഡില്‍ തള്ളി കാമുകിയും ഭര്‍ത്താവും

sex-death
SHARE

ബെംഗളുരുവിലെ ജെ.പി നഗറില്‍ 67–കാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നവംബര്‍ 17–നാണ് മൃതദേഹം കണ്ടെത്തുന്നത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അപസ്മാരം ബാധിച്ച് മരണപ്പെടുകയായിരുന്നു ഇയാള്‍. ഇതിന് പിന്നാലെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപക്ഷിച്ചത് കാമുകിയും ബന്ധുക്കളും ചേര്‍ന്നെന്ന് പൊലീസ് കണ്ടെത്തല്‍. കാമുകിയുടെ ഭര്‍ത്താവും സഹോദരനും ചേര്‍ന്നാണ് മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കാന്‍ സഹായിച്ചത്.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ആളെ തിരിച്ചറിഞ്ഞ പോലീസ് ഇയാളുടെ ഫോൺരേഖകള്‍ പരിശോധിച്ചപ്പോൾ കാമുകിയുടെ വീട്ടിലെത്തിയതായി കണ്ടെത്തി. അന്വേഷണം നടക്കുന്നതിനാൽ ഇരയുടെയും പ്രതിയുടെയും പേര് മറച്ചുവെക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 67 കാരനായ ബിസിനസുകാരൻ ബെംഗളൂരുവിലെ 35 കാരിയായ വീട്ടമ്മയുമായി പ്രണയത്തിലായിരുന്നു.

നവംബർ 16 ന് വൈകുന്നേരം 5 മണിയോടെ അവരുടെ വീട്ടിലെത്തിയ ഇയാള്‍ അപസ്മാരം വന്ന് മരണപ്പെടുകയായിരുന്നു. തന്റെ പേര് അപകീർത്തിപ്പെടുത്തുമെന്ന് കരുതി പരിഭ്രാന്തയായ യുവതി ഭർത്താവിനെയും സഹോദരനെയും വിളിച്ചു കാര്യം പറഞ്ഞു. ഇവർ വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ജെപി നഗറിലെ ഒറ്റപ്പെട്ട സ്ഥലത്ത് തള്ളി.ഇവരുടെ ബന്ധം മറ്റുള്ളവർ അറിയരുതെന്ന് കരുതിയാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

മരണപ്പെട്ടയാളുടെ വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ പറഞ്ഞത് മരുമകളുടെ വീട്ടിൽ പോകുകയാ‌ണെന്ന് പറഞ്ഞാണ്  ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നാണ്. ഇയാളെ കാണാതായതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ അറിയിച്ചരുന്നു. ഇയാൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു, ഓഗസ്റ്റിൽ ആൻജിയോഗ്രാമിന് വിധേയനായിരുന്നുവെന്നും വീട്ടുകാര്‍‌ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

MORE IN INDIA
SHOW MORE