‘ആപ്പിന് 230 സീറ്റ്, ബിജെപിക്ക് 20’; പ്രവചിച്ച് കേജ‌‌‌‌്‌‌രിവാള്‍ ; യമുനയിലും ഉറപ്പ്

kejriwal-aap
SHARE

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 250 ല്‍ 230 ല്‍ പരം സീറ്റുകള്‍ നേടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌‌രിവാള്‍. ബിജെപി വെറും 20 സീറ്റില്‍ താഴെ മാത്രമൊതുങ്ങുമെന്നും അദ്ദേഹം പ്രവചിച്ചു. അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും ആം ആദ്മി പാര്‍ട്ടി വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഡല്‍ഹിയിലെ മാലിന്യ പ്രശ്നമാണ്  തിരഞ്ഞെടുപ്പിന് മുന്നോടിയായി ആപ്പും ബി.ജെ.പി യും കോണ്‍ഗ്രസും ഒരു പോലെ ഉയര്‍ത്തിക്കാണിക്കുന്ന പ്രധാന പ്രശ്നം. മനുഷ്യന് ചന്ദ്രനില്‍ എത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ മാലിന്യ നിര്‍മാര്‍ജനമെന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതാണെന്നും അരവിന്ദ് കേജരിവാള്‍ പറഞ്ഞു. നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള ഉദ്ദേശം ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം– അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യമുനാ നദി വൃത്തിയാക്കാന്‍ 2020 മുതലുള്ള അഞ്ചു വര്‍ഷമാണ് താന്‍ ആവശ്യപ്പെട്ടത്. അതുകൊണ്ടു തന്നെ 2025 വരെ തനിക്ക് മുന്നില്‍ സമയമുണ്ട്. അതിനുള്ളില്‍ യമുന  മാലിന്യമുക്തമാക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്നെ പുറത്താക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ നാലിനാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞടുപ്പ്.

App will win 250 seats,BJP 20": Arvind Kejriwal Predicts Delhi Civic Body Poll Result

  

MORE IN INDIA
SHOW MORE