കോയമ്പത്തൂർ സ്ഫോടനക്കേസ്; മംഗളുരു സ്ഫോടനവുമായി ബന്ധപ്പെടുത്തി ചോദ്യം ചെയ്യും

manglore-blast
SHARE

കോയമ്പത്തൂര്‍ കാര്‍ സ്ഫോടനക്കേസിലെ പ്രതികകളെ  മംഗളുരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ നീക്കം തുടങ്ങി. കാര്‍ സ്ഫോടനക്കേസില്‍ കൊല്ലപ്പെട്ട ജമേഷ മുബിനും മംഗളുരു പ്രഷര്‍ കുക്കര്‍ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഷാരിഖും കൂടിക്കാഴ്ച നടത്തിയെന്നു സ്ഥിരീകരിച്ചതിനു പിറകെയാണു നീക്കം. സ്ഫോടനത്തിനു സാമ്പത്തിക സഹായം ചെയ്തുവെന്നു കരുതുന്ന ശിവമോഗ സ്വദേശിക്കായി എന്‍.ഐ.എ. ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

കോയമ്പത്തൂര്‍ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിനുമായി മുഹമ്മദ് ഷാരിഖിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കോയമ്പത്തൂരിലെ ശിരിങ്കനെല്ലൂരില്‍ വച്ച് ഇരുവരും തമ്മില്‍ കണ്ടു.  സെപ്റ്റംബറിലും ഒക്ടോബറിലും കോയമ്പത്തൂരിലെത്തിയ ഷാരിഖ് ഗാന്ധിനഗറിലെ ഡോര്‍മിറ്ററിയില്‍ മൂന്നുദിവസം താമസിച്ചിരുന്നു. ഈ ഡോര്‍മിറ്ററി പൊലീസ് പൂട്ടി സീല്‍ ചെയ്തു. 

കാര്‍ ബോംബ് സ്ഫോടനവും മംഗളുരുവിലെ പൊട്ടിത്തെറിയും തമ്മില്‍ ബന്ധമുണ്ടോയെന്നാണു കേന്ദ്ര ഏജന്‍സികള്‍ തിരക്കുന്നത്. ജമേഷ മുബിനു പുറമെ നിലവില്‍ ജയിലില്‍ കഴിയുന്ന ആറുപേര്‍ക്കു ഷാരിഖുമായി ബന്ധമുണ്ടോയെന്നറിയാനാണു ചോദ്യംചെയ്യല്‍. കോയമ്പത്തൂരിനു പുറമെ ഷാരിഖ് തമിഴ്നാട്ടില്‍ സന്ദര്‍ശിച്ച തിരുച്ചിറപ്പള്ളി, മധുര, ചെന്നൈ എന്നിവടങ്ങളിലെ ഇയാളുടെ സഹായികളെ കണ്ടെത്താനും ശ്രമം തുടങ്ങി. കോയമ്പത്തൂരില്‍ ഷാരിഖിനു സിം കാര്‍ഡ് എടുത്തു നല്‍കിയ ഊട്ടിയിലെ സ്വകാര്യ സ്കൂള്‍ അധ്യാപകന്‍ സുരേന്ദ്രനെ തുടര്‍ച്ചയായ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.

MORE IN INDIA
SHOW MORE