
മേഘാലയയിലെ ഷില്ലോങ്ങിൽ അസം റജിസ്ട്രേഷനിലുള്ള എസ്‌യുവി കത്തിച്ചു. ഇന്നലെ നടന്ന സംഘർഷങ്ങളുടെ തുടർച്ചയാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുകയാണ്. വണ്ടി കത്തിച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനം പൂർണമായി കത്തി നശിച്ചു. ആർക്കും പരുക്കില്ലെന്നാണ് വിവരം.
അസം–മേഘാലയ അതിര്‍ത്തിയായ മുക്രോയിലാണ് ഇന്നലെ രാവിലെ വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനടക്കം ആറുമരണം റിപ്പോർട്ട് ചെയ്തിരുന്നു. വെസ്റ്റ് ജയന്തിയ ഹില്‍സ് മേഖലയിലെ അഞ്ചുപേരും വനംവകുപ്പ് ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ള പ്രദേശത്ത് മരംവെട്ടികൊണ്ടുപോകുന്നതിലെ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത് എന്നാണ് സൂചന. ഇതിനു പിന്നലെ പ്രദേശത്ത് 48 മണിക്കൂര്‍ ഇന്റർനെറ്റ് സേവനം റദ്ദാക്കി.