ഞാൻ സുന്ദരനാണോ എന്ന് ചെറുപ്പത്തിൽ അമ്മയോട് ചോദിച്ചു; മറുപടി..?; ഓര്‍ത്ത് രാഹുൽ

rahul-sonia
SHARE

തന്റെ ചെറുപ്പകാലത്തെ രസകരമായ സംഭവം പങ്കുവയ്ക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചെറുപ്പത്തിൽ അമ്മ സോണിയ ഗാന്ധിയോട് താൻ സുന്ദരനാണോ എന്ന് ചോദിച്ചപ്പോൾ ശരാശരി മാത്രമെന്നാണ് ഉത്തരം പറഞ്ഞതെന്നാണ് രാഹുൽ ഗാന്ധി ഒരു അഭിമുഖത്തിൽ പറയുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ യൂട്യൂബറിന് നൽകിയ അഭിമുഖത്തിലാണ് ഈ കഥ അദ്ദേഹം വിവരിക്കുന്നത്.

സംദിഷ് ഭാട്ടിയ എന്ന യൂട്യൂബർ രാഹുൽ ഗാന്ധി സുന്ദരനാണ് എന്ന് പറഞ്ഞപ്പോഴാണ് ‌ഇക്കാര്യം അദ്ദേഹം പറയുന്നത്. ഞാൻ കുട്ടിയായിരുന്നപ്പോൾ, ഞാൻ എന്റെ അമ്മയുടെ അടുത്തേക്ക് പോയി, 'അമ്മേ, ഞാൻ സുന്ദരനാണോ?' എന്ന് ചോദിച്ചു. എന്റെ അമ്മ എന്നെ നോക്കി പറഞ്ഞു, 'അല്ല, നീ തികച്ചും ശരാശരിയാണ്'. 

വെറും കഥ മാത്രമാണോ എന്ന് അഭിമുഖം നടത്തുന്നയാൾ സംശയം പ്രകടിപ്പിച്ചപ്പോൾ രാഹുലിന്റെ മറുപടി ഇങ്ങനെ: എന്റെ അമ്മ അങ്ങനെയാണ്. നമ്മൾ ഏത് സ്ഥാനത്താണ് എന്ന് അവർ വ്യക്തമായി പറഞ്ഞു തരും. എന്റെ അച്ഛനും. എന്റെ കുടുംബം മുഴുവൻ അങ്ങനെയാണ്. അന്ന് എന്റെ അമ്മ ഞാൻ ശരാശരി മാത്രമാണ് എന്ന് പറഞ്ഞു. അതെന്റെ മനസ്സിൽ പതിഞ്ഞു. 

തന്റെ ജീവിതത്തെയും ജീവിതശൈലിയെയും കുറിച്ചുള്ള പല കാര്യങ്ങളും രാഹുൽ അഭിമുഖത്തിൽ പങ്കുവച്ചു. യാത്രയ്ക്കിടയിൽ ധരിക്കാനുള്ള ഷൂസ് ഞാൻ വാങ്ങാറുണ്ട്. ചിലപ്പോൾ അമ്മയും സഹോദരിയും അയച്ചു തരും. എന്റെ ചില രാഷ്ട്രീയ സുഹൃത്തുക്കളും എനിക്ക് ഷൂ സമ്മാനിച്ചു. അദ്ദേഹം പറഞ്ഞു. 

ബി.ജെ.പിയിൽ നിന്ന് ആരെങ്കിലും ഷൂസ് അയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അവർ എനിക്ക് നേരെ അത് എറിയുന്നു എന്നാണ് മറുപടി. അവരെ എപ്പോഴെങ്കിലും തിരികെ എറിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരിക്കലും, ഒരിക്കലും ഇല്ല എന്നും മറുപടി.

MORE IN INDIA
SHOW MORE