'എല്ലാ ബൂത്തിലും ബി.ജെ.പി ജയിക്കണം'; ഗുജറാത്തിലെ ജനങ്ങളോട് മോദി

modiinguj-20
SHARE

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുമ്പോൾ  എല്ലാ ബൂത്തിലും ബി.ജെ.പി സ്ഥാനാഥികൾ വിജയിക്കണമെന്നും അതിനായി വോട്ട് ചെയ്യണമെന്നും ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സോമനാഥ് ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ ആഹ്വാനം. തനിക്ക് വേണ്ടി ജനങ്ങൾ അത് ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു. 

വോട്ടെടുപ്പ് ദിവസം കൂട്ടമായി പോളിങ് ബൂത്തുകളിലേക്ക് എത്തണമെന്നും റെക്കോർഡ് ഭൂരിപക്ഷം സൃഷ്ടിക്കണമെന്നും മോദി പറഞ്ഞു. ഗിർ സോംനാഥ് ജില്ലയിലെ നാല് ബിജെപി സ്ഥാനാർഥികൾക്കായും മോദി പ്രചാരണം നടത്തി. ഡിസംബർ ഒന്നിനും അ​ഞ്ചിനുമായാണ് ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. 182 മണ്ഡലങ്ങളിൽ  എൺപത്തിയൊമ്പതിടത്ത് ഡിസംബർ ഒന്നും ശേഷിക്കുന്ന 93 സീറ്റുകളിൽ ഡിസംബർ അഞ്ചിനും വോട്ടെടുപ്പ് നടക്കും. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. 

Make sure BJP win in every booth, says Modi

MORE IN INDIA
SHOW MORE